5 Thursday
March 2026
2026 March 5
1447 Ramadân 16

ഹൈസെക്ക്: വെസ്റ്റ് ജില്ലയില്‍ സ്വാഗതസംഘം രൂപീകരിച്ചു

തിരൂരങ്ങാടി: എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം നവംബര്‍ 20-ന് ചെമ്മാട് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി കെ അബ്ദുല്‍കരീം എന്‍ജിനീയര്‍ ചെയര്‍മാനും ഹബീബ് നീരോല്‍പ്പാലം കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, ചുവരെഴുത്ത്, വിദ്യാര്‍ഥി സംഗമങ്ങള്‍, പ്രീ ഹൈസെക്ക് തുടങ്ങിയവ ശാഖ മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കും. സാമ്പത്തികം, പബ്ലിസിറ്റി, രജിസ്‌ട്രേഷന്‍, ഐ ടി, മീഡിയ, റിസപ്ഷന്‍, വളണ്ടിയര്‍, ഭക്ഷണം തുടങ്ങിയ വകുപ്പുകളിലായാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. യോഗത്തില്‍ കാവുങ്ങല്‍ ഇബ്രാഹിം ഹാജി, അബ്ദുല്ലത്തീഫ് ചെട്ടിപ്പടി, ഇ  ഒ ഫൈസല്‍, കലാം യൂണിവേഴ്‌സിറ്റി, റാഫി കുന്നുംപുറം, യൂനുസ് മയ്യേരി, നസീര്‍ പാലത്തിങ്ങല്‍, ഹബീബ് നീരോല്‍പ്പാലം, സഹീര്‍ വെട്ടം, നുഫൈല്‍ തിരൂരങ്ങാടി പ്രസംഗിച്ചു.
Back to Top