29 Friday
September 2023
2023 September 29
1445 Rabie Al-Awwal 14

About us

1975 ജനുവരിയില്‍ ആരംഭിച്ച, ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ജിഹ്വയായ `ശബാബ്‌’ഇന്ന്‌ മലയാളത്തിലെ ഏറ്റവും പചാരമുള്ള ഇസ്‌ലാമിക വാരിയാണെന്നത്‌ അഭിമാനകരമായ വസ്‌തുതയാണ്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍പ്രസിദ്ധീകരണ രംഗത്ത്‌ ഉജ്ജ്വലമായ ജൈത്രയാത്രയിലാണ്‌ ശബാബ്‌.

ഇസ്‌ലാഹീ പ്രസിദ്ധീകരണ രംഗത്ത്‌ തൗഹീദ്‌ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത്‌ ശബാബ്‌ ആണെന്നത്‌ അവിതര്‍ക്കിതമാണ്‌. സംഘടനക്കെതിരിലുണ്ടായ വെല്ലുവിളിളെ ശബാബ്‌ ശക്തമായി നേരിടുകയും ഇസ്‌ലാഹീ ആദര്‍ശത്തെ തനിമയോടെ പ്രകാശിപ്പിക്കുകയും ചെയ്‌തു. മാസപ്പിറവി വിവാദം കേകൈര്യം ചെയ്‌തത്‌ ഉള്‍പ്പുളകത്തോടെയാണ്‌ ഇസ്‌ലാഹീ കേരളം ദര്‍ശിച്ചത്‌.

ഉള്ളടക്കത്തിലും പേജ്‌ സംവിധാനത്തിലും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ ശബാബിനെ വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ശബാബിലെ ഈടുറ്റ വിഭവങ്ങള്‍ സമൂഹത്തില്‍ പ്രസക്തമായ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കുന്നു. ഇസ്‌ലാമിക ദഅ്‌വത്തിന്റെ വിപുലമായ സാധ്യതകളെ ശബാബ്‌ ദീര്‍ഘവീക്ഷണത്തോടെഉപയോഗപ്പെടുത്തിവരുന്നു. പ്രഗത്ഭ പണ്ഡിതരും ചിന്തകരും ഉള്‍ക്കൊള്ളുന്നഎഡിറ്റോറിയല്‍ സ്‌റ്റാഫാണ്‌ ശബാബിന്റെ മുതല്‍ക്കൂട്ട്‌

Back to Top