ഹിന്ദുവിന് മുസ്ലിം രക്തം തടഞ്ഞ് അധികൃതര്‍
മധ്യപ്രദേശില്‍ പന്നയിലെ ഒരു ആശുപത്രിയില്‍ അത്യാസന്ന നിലയിലുള്ള ഹിന്ദുവായ രോഗിക്ക് രക്തം നല്‍കാനെത്തിയ മുസ്‌ലിം യുവാവിനെ അധികൃതര്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. മുസ്ലിംകളുടെ രക്തം ഹിന്ദുവിന് നല്കാനാവില്ലെന്നും തങ്ങളുടെ പണി പോകുമെന്നും ഒരു ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ രോഗിയുടെ മകന്‍ ഡോക്ടറെ ചോദ്യം ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. അതില്‍ അവന്‍ മുസ്ലിമും രോഗി ഹിന്ദുവും ആയതിനാലാണ് അനുവദിക്കാനാവാത്തത് എന്ന് ഡോക്ടര്‍ പറയുന്നുണ്ട്. പ്രസ്തുത സംഭവത്തില്‍ പരാതി നല്കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടിയൊന്നും ഉണ്ടായിട്ടില്ല.