16 Thursday
October 2025
2025 October 16
1447 Rabie Al-Âkher 23

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു


ഹമാസിന്റെ മുതിര്‍ന്ന നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ ഇസ്മാഈല്‍ ഹനിയ്യ (61) ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേലിന്റെ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹനിയ്യയെ സയണിസ്റ്റുകള്‍ ചതിപ്രയോഗത്തിലൂടെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് അറിയിച്ച ഹമാസ് വക്താവ് സാമി അബൂസുഹ്‌രി, ഒരിക്കലും ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്തതുമായ നീചവൃത്തിയാണിതെന്ന് കുറ്റപ്പെടുത്തി. ഹനിയ്യയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇസ്രായേല്‍ മന്ത്രി ഏലിയാഹുവിന്റെ ‘എക്‌സ്’ പോസ്റ്റ് പുറത്തുവന്നു.

Back to Top