29 Sunday
June 2025
2025 June 29
1447 Mouharrem 3

സൗദി സര്‍ക്കാറിനെതിരെ പ്രതിഷേധ മുന്നേറ്റം

സൗദി അറേബ്യ ന്‍ ഭരണകൂടത്തിനെതിരെ ഒരു പ്രതിപക്ഷ സഖ്യം രൂപം കൊണ്ടതായുള്ള അറബ് 21 ന്യൂസിന്റെ റിപ്പോര്‍ട്ടായിരുന്നു മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചൂടേറിയ ഒരു വാര്‍ത്ത. ഫ്രാന്‍സില്‍ വെച്ച് സൗദി ഭരണകുടത്തിനെതിരായ നിലപാടുകളുള്ള സൗദി പൗരന്മാര്‍ ഒരു യോഗം ചേര്‍ന്നെന്നും ഭരണകൂടത്തിനെതിരില്‍ ഒരു സംഘടന രൂപീകരിച്ചെന്നുമായിരുന്നു വാര്‍ത്ത. സ്രോതസുകളെയും നേതാക്കളെയും ഉദ്ധരിച്ചാണ് അറബ് 21 വാര്‍ത്ത നല്‍കിയത്. സൗദിയിലെ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മര്‍സൂക് മഷാന്‍ അല്‍ ഉഥൈബിയാണ് ഈ ദേശീയ ഏകോപന മുന്നേറ്റത്തിന്റെ സൂത്രധാരനെന്നും വാര്‍ത്ത വ്യക്തമാക്കുന്നു. സൗദി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ കൂടിയാണ് മര്‍സൂക് അല്‍ ഉഥൈബി. സൗദി അറേബ്യന്‍ ഭരണകൂടത്തെ എതിര്‍ക്കുന്ന സംഘടനകള്‍ക്ക് സൗദിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമുള്ളതിനാലാണ് തങ്ങള്‍ വിദേശത്ത് വെച്ച് പ്രതിപക്ഷ മുന്നേറ്റമുണ്ടാക്കുന്നതെന്നും സര്‍ക്കാറിന്റെ നയങ്ങളോടും നിലപാടുകളോടും സമീപനങ്ങളോടും എതിര്‍പ്പുള്ള എല്ലാവരും തങ്ങളുടെ മുന്നേറ്റത്തിന് ശക്തി പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒഥൈബി പറഞ്ഞു. ഭരണകൂടത്തിനെതിരായി അതിശക്തമായ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സൗദി ഭരണകൂടം അവിടുത്തെ പൗരന്മാരെ അടിമകളാക്കി വെച്ചിരിക്കുകയാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും പ്രതിപക്ഷ മുന്നേറ്റക്കാര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സൗദി ഭരണകൂടം ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
Back to Top