24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സ്ത്രീപ്രവേശത്തിന്റെ പേരില്‍  സമാധാനന്തരീക്ഷം തകര്‍ക്കരുത്: കെ എന്‍ എം

കെ എന്‍ എം (മര്‍കസുദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കല്‍പകഞ്ചേരി: ശബരിമല സ്ത്രീ പ്രവേശത്തിന്റെ മറവില്‍ കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുവാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് ‘ഇസ്‌ലാഹ്: കാലം, ലോകം, ദൗത്യം’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദഅ്‌വ) മലപ്പുറം വെസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, മന്‍സൂറലി ചെമ്മാട്, അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തി. പി ആബിദ് മദനി, പി അബ്ദുല്‍അസീസ്, പി മൂസക്കുട്ടി മദനി, എം പി കുഞ്ഞിമുഹമ്മദ്, വി പി ഉമര്‍, എ അബ്ദുറഹ്മാന്‍, എം മൊയ്തീന്‍ പ്രസംഗിച്ചു.
Back to Top