25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

സെന്‍സസ്: ജനങ്ങളുടെ ആശങ്കയകറ്റണം-ഐ എസ് എം

മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി: സെന്‍സസ് പ്രക്രിയയുടെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം ചെറുക്കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. എന്‍ പി ആറിന്റെ ഭാഗമായി പുറത്തിറക്കിയ ചോദ്യാവലിയില്‍ നിഗൂഢതകളുണ്ട്. എന്‍ പി ആറിന്റെ ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിന് പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെന്‍സസ് നടപടിക്കായി സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതടക്കം എന്‍ പി ആറുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യുവജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ടി വി ഇബ്‌റാഹീം എം എല്‍ എ മുഖ്യാതിഥിയായി. മുജീബ് കാടേരി (യൂത്ത്‌ലീഗ്), റിയാസ് മുക്കോളി (യൂത്ത് കോണ്‍ഗ്രസ്), ജിനേഷ് (ഡി വൈ എഫ് ഐ), അബ്ദുല്‍കരീം വല്ലാഞ്ചിറ, അബ്ദുറഷീദ് ഉഗ്രപുരം, പി എം എ സമദ്, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, താഹിറ ടീച്ചര്‍, ഫഹീം പുളിക്കല്‍, ഷബീര്‍ അഹമ്മദ് പ്രസംഗിച്ചു.

Back to Top