24 Tuesday
December 2024
2024 December 24
1446 Joumada II 22

സുഊദി – കുവൈത്ത് സംയുക്ത എണ്ണം ഖനനം ട്രയല്‍ ഫെബ്രുവരി 25 മുതല്‍

അതിര്‍ത്തി പ്രദേശത്തെ ന്യൂട്രല്‍ സോണില്‍ സംയുക്ത എണ്ണ ഖനനത്തിന് കുവൈത്തും സൗദിയും മുന്നൊരുക്കം തുടങ്ങി. ഫിബ്രവരി 25 ന് ട്രയല്‍ ഉല്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് ലൈനും മറ്റു സംവിധാനങ്ങളും സ്ഥാപിക്കുന്ന പണി ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 10,000 ബാരല്‍ പെട്രോളിയം ആവും ഫെബ്രുവരി അവസാനം ട്രയല്‍ ആയി ഉല്പാദിപ്പിക്കുക. മാര്‍ച്ചില്‍ പതിനായിരം ബാരല്‍ കൂടി വര്‍ധിപ്പിക്കും. ആറു മാസം കൊണ്ട് ക്രമേണ വര്‍ധിപ്പിച്ച് പ്രതിദിനം അന്‍പതിനായിരം ബാരല്‍ എത്തിക്കാനാണ് പദ്ധതി. ഒരു വര്‍ഷം കൊണ്ട് കഫ്ജിയില്‍ 1,75,000 ബാരല്‍ ആയും വഫ്‌റയില്‍ 1,45,000 ബാരല്‍ ആയും പ്രതിദിന ഉല്പാദനം ഉയര്‍ത്താന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഫ്ജിയില്‍ 2014 ഒക്ടോബറിലും വഫ്‌റയില്‍ 2015 മേയിലുമാണ് ഉല്പാദനം നിര്‍ത്തിയത്. നാലര വര്‍ഷത്തിനു ശേഷമാണ് സൗദിയിലെ കഫ്ജി, കുവൈത്ിലെ വഫ്‌റ എണ്ണപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശത്തെ ന്യൂട്രല്‍ സോണ്‍ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനനരംഭിക്കാനൊരുങ്ങുന്നത്. 5770ചതുരശ്ര കിലോമീറ്റര്‍ ഭാഗമാണ് ന്യൂട്രല്‍ സോണായി കണക്കാക്കുന്നത്. 1922 ല്‍ ഉഖയില്‍ കണ്‍വെന്‍ഷനില്‍ അതിര്‍ത്തി നിര്‍ണയിച്ചപ്പോല്‍ ഈ ഭാഗം അങ്ങനെ നിര്‍ത്തുകയായിരുന്നു. പ്രതിദിനം 5 ലക്ഷം ബാരല്‍ എണ്ണ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവിടുത്തെ റിഫൈനറി. ഡിംസബറില്‍ കുവൈത്തിലെത്തിയ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ആലു സഊദും കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹും ഖനനം പുനനാരംഭിക്കുന്നതായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പിട്ടിരുന്നു.

Back to Top