1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സാമ്പത്തിക സാക്ഷരത ശാസ്ത്രീയ സംരംഭങ്ങള്‍ക്ക് അനിവാര്യം -എക്കണോമിക്ക് സമ്മിറ്റ്

‘പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണം’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എക്കണോമിക്ക് സമ്മിറ്റ് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

മഞ്ചേരി: അശാസ്ത്രീയമായ സംരംഭകത്വങ്ങളാണ് മിക്ക ബിസ്‌നസുകളും പരാജയപ്പെടാന്‍ കാരണമെന്നും സാമ്പത്തിക സാക്ഷരത നേടിയാല്‍ മാത്രമേ യഥാര്‍ത്ഥ സംരംഭകത്വം യാഥാര്‍ത്യമാവുകയുള്ളൂവെന്നും ‘പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണം’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആനക്കയത്ത് സംഘടിപ്പിച്ച എക്കണോമിക്ക് സമ്മിറ്റ് അഭിപ്രായപ്പെട്ടു. സാമ്പത്തിക സുസ്ഥിരതയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കാലഘട്ടത്തില്‍ സംരംഭകത്വം വിജയകരം ആണോ അല്ലയോ എന്ന് നിജപ്പെടുത്തുന്നത്. എന്നാല്‍ കേരളത്തില്‍ മൈക്രോഫിനാന്‍സിങ്ങിലൂടെ മാത്രമേ ഏത് സംരംഭവും വിജയകരമായിട്ടുള്ളൂ എന്നത് യഥാര്‍ഥ്യമാണ്. മഹല്ലുകള്‍ തോറും മൈക്രോഫിനാന്‍സ് സംവിധാനത്തിലൂടെ സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ വിഭാഗം ജനങ്ങളും മുന്‍കൈയെടുക്കണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു. ടി എ അഹ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം അഹമ്മദ് കുട്ടി മദനി, അലി പത്തനാപുരം, ഡോ. എന്‍ ലബീദ്, കെ പി ഖാലിദ്, മുനവ്വര്‍ ഫൈറൂസ്, ഡോ. ജാബിര്‍ അമാനി, കെ എസ് ഹസ്‌ക്കര്‍, സി കെ സൈത് (യു ടി ഐ), അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, യൂനുസ് ചെങ്ങര, ടി റിയാസ്‌മോന്‍, കെ അബ്ദുല്‍അസീസ്, കെ വി ഹനീഫ, പി എം എ സമദ്, അബ്ദുല്‍മജീദ് സുല്ലമി, താഹിറ ടീച്ചര്‍, അബ്ദുല്‍കരീം വല്ലാഞ്ചിറ, ഫഹീം പുളിക്കല്‍, ഡോ. മെയതീന്‍ കുട്ടി പ്രസംഗിച്ചു.

Back to Top