സാമൂഹിക മാറ്റത്തിന്റെ മുന്നുപാധി വിദ്യാഭ്യാസം: സ്കോര്‍ സെമിനാര്‍
കോഴിക്കോട്: സാമൂഹിക പരിവര്‍ത്തനത്തിന്റെ മുന്നുപാധി വിദ്യാഭ്യാസമാണെന്നും എല്ലാവര്ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഭരണകൂടവും സാമൂഹിക സംഘടനകളും അടിയന്തിര പദ്ധതികള്‍ തയ്യാറാക്കണമെന്നും സ്കോര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ അഭിപ്രായപ്പെട്ടു. പന്തീര്‍പാടം സെഞ്ചുറി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറും പ്രതിഭ സംഗമവും അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്കോര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. മലബാര്‍ ഐ എ എസ് അക്കാദമി ഡയറക്ടര്‍ ശിഹാബ് അരൂര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ ടി സൗദ, സ്കോര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അഹമ്മദ് കുട്ടി, പി അബ്ദുസ്സലാം മദനി, അഹമ്മദ് അമീന്, പി ടി അബ്ദുല്‍മജീദ് സുല്ലമി, നൗഷീര്‍ കൊടിയത്തൂര്‍, പ്രൊഫ. പി കെ ഹംസ, ഡോ. മുസ്തഫ കൊച്ചിന്, എം പി മൂസ, എന്‍ പി. അബ്ദുറഷീദ്, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്, സുബൈര്‍ കോണിക്കല്‍, മജീദ് ചേന്ദമംഗല്ലൂര്‍, കെ പി അഹ്മദ് കുട്ടി, ഫിറോസ് ഖാന് പുത്തൂര്‍, ഷക്കീല ആരാമ്പ്രം, പി ഇബ്റാഹീം കുട്ടി, പി ടി ഇര്‍ഷാദ്, മജീദ് പ്രാവില്‍ പ്രസംഗിച്ചു.
