1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സാംസ്‌കാരിക പ്രമുഖര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കണം: ഐ എസ് എം

ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്യുന്നു.
കൊണ്ടോട്ടി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രമുഖര്‍ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് ഉടനടി പിന്‍വലിക്കണമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അപഥ സഞ്ചാരത്തെ തിരുത്താന്‍ ശ്രമിക്കുന്നതും രാജ്യദ്രോഹ കുറ്റമാക്കുന്ന സര്‍ക്കാര്‍ ജനാധിപത്യരാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ജനാധിപത്യ മതേതരത്വ കക്ഷികള്‍ ഒന്നിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുളിക്കലില്‍ നടന്ന കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഷാനിഫ് വാഴക്കാട്, യൂനുസ് നരിക്കുനി, അബ്ദുല്‍ജലീല്‍ മദനി വയനാട്, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, നൗഷാദ് കാക്കവയല്‍, ഐ വി അബ്ദുല്‍ജലീല്‍, ഫിറോസ് കൊച്ചി, കെ അഹമ്മദ് കുട്ടി, ഫാസില്‍ ആലുക്കല്‍, എം മുസ്തഫ മദനി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ്, സമദ് ചുങ്കത്തറ, ലത്തീഫ് മംഗലശ്ശേരി, ജസീര്‍ അന്‍സാരി, ജലീല്‍ ആമയൂര്‍, അയ്യൂബ് എടവനക്കാട്, സഹല്‍ മുട്ടില്‍, അസ്‌ലം ആലപ്പുഴ, ഇര്‍ഷാദ് ഈരാറ്റുപേട്ട, സിദ്ദീഖ് കോട്ടയം, ഡോ. ബാവ, അനീസ് തിരുവനന്തപുരം, സഅദ് കൊല്ലം, കെ റഫീഖലി, ഷബീര്‍ അഹമ്മദ് പുളിക്കല്‍, എം ആസിഫ്, കെ ടി ഗുല്‍സാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Back to Top