13 Tuesday
January 2026
2026 January 13
1447 Rajab 24

സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ക്യൂ എല്‍ എസ് വിംഗ് നടത്തി വരുന്ന വെളിച്ചം പഠനപദ്ധതിയുടെ പത്തൊമ്പതാം മൊഡ്യൂള്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരീക്ഷയില്‍ നൂറുശതമാനം മാര്‍ക്ക് നേടിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഫരീദ പാനേരികിനാക്കൂല്‍ (വക്‌റ), സുമയ്യ മുജീബ് (മദീന ഖലീഫ), ആബിദ അബ്ദുസ്സലാം (അബൂഹമൂര്‍) റുബീന അബ്ദുല്‍ ഗഫാര്‍ (ഓള്‍ഡ് എയര്‍പോര്‍ട്ട്), അബ്ദുസ്സലാം എം എ (മദീന ഖലീഫ) എന്നിവരാണ് വിജയികള്‍. വിജയികള്‍ക്ക് അബൂബക്കര്‍ ഫാറൂഖി, ഇ ഇബ്‌റാഹീം, അബൂബക്കര്‍ ആതവനാട്, സുബൈര്‍ അബ്ദുറഹ്മാന്‍, സ്വാലിഹ് പൊന്നാനി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുല്‍ഹക്കീം മദനി, ക്യൂ എല്‍ എസ് ചെയര്‍മാന്‍ സിറാജ് ഇരിട്ടി, മുജീബ് മദനി, ഉമര്‍ ഫാറൂഖ് പങ്കെടുത്തു.
Back to Top