6 Friday
March 2026
2026 March 6
1447 Ramadân 17

സമകാലിക വെല്ലുവിളികള്‍ക്ക് ഖുര്‍ആനിക ദര്‍ശനങ്ങള്‍ പരിഹാരം 

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃപാഠശാല സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച നേതൃപാഠശാല ‘ദിശ-2019’ സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഭാഷയില്‍ വൈവിധ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മാനവര്‍ക്ക് പുരോഗതിയുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മൗലിക തത്ത്വങ്ങളില്‍ പലതും പുരാണങ്ങളില്‍ നിന്നും വിവിധ മതഗ്രന്ഥങ്ങളില്‍ നിന്നുമാണ് കടമെടുത്തത്. മാനുഷിക മൂല്യങ്ങളായ സാഹോദര്യം, സഹവര്‍ത്തിത്വം, ജീവകാരുണ്യം എന്നിവ നിയമമായി വന്നത് ഖുര്‍ആനിന്റെ മൗലികതത്ത്വങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഡോ. ജാബിര്‍ അമാനി, ഡോ. ലബീദ് അരീക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അലി പത്തനാപുരം, കെ പി അബ്ദുറഹിമാന്‍ സുല്ലമി, എ നൂറുദ്ദീന്‍ ക്ലാസെടുത്തു. കെ അബ്ദുല്‍അസീസ്, ബഷീര്‍ പൂക്കോട്ടുംപാടം, അഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് ചുങ്കത്തറ പ്രസംഗിച്ചു.
Back to Top