20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

സങ്കുചിത ദേശീയതക്കും ഫാസിസത്തിനുമെതിരെ പ്രതിരോധം ശക്തമാക്കണം- എം എസ് എം


പാലക്കാട്: സങ്കുചിത ദേശീയതയും ഫാസിസവും മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാകുന്ന സമകാലത്ത് വിദ്യാര്‍ഥിത്വം ഭരണഘടന കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി പറഞ്ഞു. പാലക്കാട് നടന്ന എം എസ് എം സ്റ്റുഡന്റസ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യാതിഥിയായി. ജുഡീഷ്യറിയെ ബ്യൂറോക്രസികൊണ്ട് വെല്ലുവിളിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ഫാസിസ്റ്റ്‌വത്കരിക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം. ദേശീയോദ്ഗ്രഥനത്തിന് ശക്തി പകരാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും സ്റ്റുഡന്റസ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ട്രഷറര്‍ ജസിന്‍ നജീബ്, പി ടി റിയാസുദ്ദീന്‍ സുല്ലമി, ഡോ. ലബീദ് അരീക്കോട്, ഫാസില്‍ ആലുക്കല്‍, സമാഹ് ഫാറൂഖി, ഷഫീഖ് അസ്ഹരി, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, സവാദ് പൂനൂര്‍, ഡാനിഷ് അരീക്കോട്, റാഫിദ് ചേനാടന്‍, ബാദുഷ ഫൈസല്‍ തൊടുപുഴ, സാജിദ് ഈരാറ്റുപേട്ട, നജീബ് തവനൂര്‍, ഷഹീര്‍ പുല്ലൂര്‍, ഹാമിദ് സനീന്‍, നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി പ്രസംഗിച്ചു.

Back to Top