15 Wednesday
July 2026
2026 July 15
1448 Mouharrem 29

സഊദി ഇസ്‌ലാഹി സെന്റര്‍ കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ദേശീയ ത്രൈമാസ കാമ്പയിന്റെ ലോഗോ പ്രകാശനം പുത്തൂര്‍ അബ്ദുറഹ്മാന്‍ സുല്ലമി നിര്‍വഹിക്കുന്നു.
ജിദ്ദ: ‘നേര്‍പഥത്തില്‍ കരുത്തോടെ’ പ്രമേയത്തില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ദേശീയ ത്രൈമാസ കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍ നിര്‍വഹിച്ചു. ഡോ. ഫുക്കാര്‍ അലി, ഷമീര്‍ സ്വലാഹി, അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, നൗഷാദ് കരിങ്ങനാട്, ഹംസ നിലമ്പൂര്‍, സലാഹ് കാരാടന്‍ പ്രസംഗിച്ചു. ഡിസംബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ നടത്തപ്പെടുന്ന കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ സമ്മേളനം, മേഖല സംഗമം, യൂത്ത് സമ്മിറ്റ്, വനിതാ സംഗമം, വിദ്യാര്‍ഥി സംഗമം, ബാലസമ്മേളനം, സാംസ്‌ക്കാരിക സദസ്സ്, മീഡിയ സെമിനാര്‍, വളണ്ടിയര്‍ മീറ്റ്, മാതൃക മഹല്ല് കൂട്ടായ്മ, ലഘുലേഖ വിതരണം, ടേബിള്‍ ടോക്കുകള്‍, മദ്‌റസ സര്‍ഗമേള എന്നിവ നടത്തും. കാമ്പയിന്റെ വിജയത്തിന് സലാഹ് കാരാടന്‍ (ചെയര്‍മാന്‍), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി (അസി.ചെയര്‍മാന്‍) പ്രിന്‍സാദ് പാറായി (ജന.കണ്‍വീനര്‍) ഐ എം കെ അഹമ്മദ് (ജോ.കണ്‍), എന്‍ജി. സുലൈമാന്‍, ഷക്കീല്‍ ബാബു, ഷഫീഖ് കൂടാളി, അഹമ്മദ് ഷജ്മീര്‍, നസീര്‍, എം വി എം നൗഷാദ് (അംഗങ്ങള്‍) എന്നിവരെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു.
Back to Top