സംഘടന പുനസ്സംഘടിപ്പിച്ചുവെന്ന അവകാശവാദം വാസ്തവ വിരുദ്ധം: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
ദോഹ: സംഘടന പുനസ്സംഘടിപ്പിച്ചു എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലിന്റെ പിന്തുണയില്ലാതെ ഒരു വിഭാഗം നടത്തിയ അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 25 ശതമാനം കൗണ്‍സിലര്‍മാരുടെ പോലും പിന്തുണയില്ലാതെ രൂപീകരിച്ച പ്രസ്തുത കമ്മിറ്റി നിലനില്‍ക്കുകയില്ലെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ട്രഷറര്‍ അശ്‌റഫ് മടിയേരി, ഭാരവാഹികളായ അബ്ദുല്‍ഹക്കീം മദനി, എം ടി നാസിറുദ്ദീന്‍, സിറാജ് ഇരിട്ടി, മുജീബ് മദനി, മുജീബ് കുനിയില്‍, അബ്ദുല്ലത്തീഫ് നല്ലളം, റിയാസ് വാണിമേല്‍, അസ്‌ലം മാഹി, പി സെഡ് വഹാബ്, അബ്ദുല്‍ നസീര്‍ പാനൂര്‍ പ്രസംഗിച്ചു
