ശ്രീലങ്കയിലെ ഭീകരാക്രമണം അപലപനീയം ഭീകരന്മാരും ചാവേറുകളും ദൈവത്തിന്റെ ശത്രുക്കള്‍: കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കെ എന്‍ എം (മര്‍കസുദ്ദഅ്വ) മലപ്പുറം ഈസ്റ്റ് ജില്ല കണ്‍സോര്‍ഷ്യം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഇസ്ലാമിന്റെയും മുസ്ലിംകളുടെയും രക്ഷയ്ക്ക് ഭീകരന്മാരുടെയും ചാവേറുകളുടെയും സഹായം ആവശ്യമില്ലെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമദ് കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേറുകളും ഭീകരവാദികളും ദൈവത്തിന്റെ ശത്രുക്കളാണ്. ശ്രീലങ്കയിലെ നൂറു കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകാരാക്രമണത്തെ ഡോ. ഇ കെ അഹമദ് കുട്ടിയും സി പി ഉമര്‍സുല്ലമിയും ശക്തമായി അപലപിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും വിശ്വാസം വെച്ചുപുലര്ത്തുന്നവരാരായാലും അവര്‍ പിശാചിന്റെ വക്താക്കളാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കാവലാളുകളായി അത്തരക്കാരെ ആവശ്യമില്ല. മതത്തിന്റെ പേരു പറഞ്ഞ് വിചാരണയും ശിക്ഷ വിധിക്കലും നടത്താന്‍ ഇസ്ലാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നി രിക്കെ പ്രതികാരത്തിന്റെ പേരുപറഞ്ഞ് ഭീകരാക്രമണത്തെ ആരും ന്യായീകരിക്കേണ്ടതില്ലെന്നും കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി.
