6 Friday
March 2026
2026 March 6
1447 Ramadân 17

വെളിച്ചം സംഗമവും ഉപഹാര സമര്‍പ്പണവും

പാണ്ടിക്കാട് പഞ്ചായത്തില്‍ വെളിച്ചം സംഗമവും ഉപഹാര സമര്‍പ്പണവും വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
പാണ്ടിക്കാട്: വേദഗ്രന്ഥങ്ങളുടെ സന്ദേശ പ്രചാരണം മാനവിക സൗഹാര്‍ദത്തിന് കരുത്തു പകരുമെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ആസ്യ ടീച്ചര്‍ അഭിപ്രായപ്പെട്ടു. പാണ്ടിക്കാട് പഞ്ചായത്തില്‍ വെളിച്ചം പഠനപദ്ധതിയുടെ ഏഴാംഘട്ട ഉപഹാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. എട്ടാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് സി മൂസക്കുട്ടിയില്‍ നിന്ന് കോപ്പി ഏറ്റുവാങ്ങി മഞ്ചേരി ഉപജില്ല എച്ച് എം ഫോറം മുന്‍ സെക്രട്ടറി പി ഗോപകുമാര്‍ നിര്‍വഹിച്ചു. യു പി ശിഹാബുദ്ദീന്‍ അന്‍സാരി പ്രഭാഷണം നടത്തി. കെ എന്‍ എം പഞ്ചായത്ത് സെക്രട്ടറി എം അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ എസ് എം മണ്ഡലം പ്രസിഡന്റ് സി ഇബ്‌റാഹീം ഫാറൂഖി, അസൈനാര്‍ സ്വലാഹി, പി ടി നാസിം നിഹാല്‍, ഫൈസല്‍ അയനിക്കോട്, എം മുഹമ്മദ് ശരീഫ്, എം എം അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
Back to Top