1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വെളിച്ചം ക്വിസ് ഗ്രാന്റ് ഫൈനല്‍ എലത്തൂര്‍ ഈസ്റ്റ് മണ്ഡലം ജേതാക്കള്‍

കോഴിക്കോട് സൗത്ത് ജില്ലാ ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം ക്വിസ് ഗ്രാന്റ് ഫൈനല്‍ മത്സരം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എം സംഘടിപ്പിച്ച വെളിച്ചം ക്വിസ് ഗ്രാന്റ് ഫൈനല്‍ മത്സരം സമാപിച്ചു. എലത്തൂര്‍ ഈസ്റ്റ് മണ്ഡലത്തിലെ പി സി നൂര്‍ജഹാന്‍, ഫര്‍സാന ടീം ഒന്നാംസ്ഥാനം നേടി. ഫറോക്ക് മണ്ഡലത്തിലെ വി ബുഷറ, ഫാദിയ ടീം രണ്ടാം സ്ഥാനവും സിറ്റി നോര്‍ത്ത് മണ്ഡലത്തിലെ അസ്മ ബീഗം, സല്‍മ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇ വി അബ്ബാസ് സുല്ലമി മത്സരം നിയന്ത്രിച്ചു. മത്സരം ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം ജില്ലാ ചെയര്‍മാന്‍ ടി പി ഹുസൈന്‍ കോയ സമ്മാന വിതരണം നടത്തി. റഫീഖ് നല്ലളം, നസീം മടവൂര്‍, നവാസ് അന്‍വാരി, ത്വാഹാ ഷരീഫ് പ്രസംഗിച്ചു.
Back to Top