15 Wednesday
July 2026
2026 July 15
1448 Mouharrem 29

വെളിച്ചം എട്ടാമത് സംസ്ഥാന സംഗമം  ഏപ്രില്‍ 21ന് ആലപ്പുഴയില്‍ സ്വാഗതസംഘം രൂപീകരിച്ചു

ആലപ്പുഴയില്‍ നടക്കുന്ന വെളിച്ചം എട്ടാമത് സംസ്ഥാന സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: വെളിച്ചം എട്ടാമത് സംസ്ഥാന സംഗമവും അവാര്‍ഡ്ദാനവും ഏപ്രില്‍ 21-ന് ആലപ്പുഴയില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി മുഖ്യ രക്ഷാധികാരിയായും സെക്രട്ടറി കെ എ സുബൈര്‍ അരൂര്‍ ചെയര്‍മാനുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്. കണ്‍വന്‍ഷന്‍ വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ ഉദ്ഘാടനം ചെയ്തു. കെ എ സുബൈര്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം സംസ്ഥാന കണ്‍വീനര്‍ ശാനിഫ് വാഴക്കാട്, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, കെ എന്‍ എം ജില്ലാ സെക്രട്ടറി വൈ മുഹമ്മദ് മുനീര്‍, ഐ എസ് എം ജില്ല പ്രസിഡന്റ് അനീസ് അബ്ദുസ്സലാം, ഹുസൈന്‍ കായംകുളം, ഹിഷാം സിയാദ്, സഫല നസീര്‍ പ്രസംഗിച്ചു.
Back to Top