5 Thursday
March 2026
2026 March 5
1447 Ramadân 16

വെളിച്ചം അവാര്‍ഡ് വിതരണം 

കാവനൂര്‍ പഞ്ചായത്ത് വെളിച്ചം അവാര്‍ഡുകള്‍ അലി മദനി മൊറയൂര്‍ വിതരണം ചെയ്യുന്നു.
ചെങ്ങര: കാവനൂര്‍ പഞ്ചായത്ത് കെ എന്‍ എം, ഐ എസ് എം കമ്മിറ്റികള്‍ സംയുക്തമായി വെളിച്ചം ഏഴാംഘട്ട സമ്മാനവിതരണവും നവോത്ഥാന സംഗമവും സംഘടിപ്പിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. വെളിച്ചം പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ശുഹൈറ ബാനുവിന് ഉപഹാരം നല്‍കി. വെളിച്ചം, ബാലവെളിച്ചം വിജയികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ കെ കെ മുഹമ്മദലി ഹാജി, കെ രായിന്‍കുട്ടി, ടി അബ്ദുറഹ്മാന്‍, കെ. അബ്ദുല്‍ഗഫൂര്‍ വിതരണം ചെയ്തു. കെ യൂനുസ്, എം മുജീബ്‌റഹ്മാന്‍ പ്രസംഗിച്ചു.
Back to Top