16 Thursday
July 2026
2026 July 16
1448 Safar 0

വെളിച്ചം 23ാം മൊഡ്യൂള്‍ പ്രകാശനം

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വെളിച്ചം 23-ാം മൊഡ്യൂള്‍ പ്രകാശനം കെ എന്‍ സുലൈമാന്‍ മദനി നിര്‍വഹിക്കുന്നു.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിനു കീഴില്‍ നടന്നുവരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ 23-ാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ആദ്യകോപ്പി അബ്ദുല്‍ഗഫൂര്‍ ചെട്ടിപ്പടിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മുഹമ്മദലി ഫാറൂഖി ക്ലാസ്സെടുത്തു. ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യൂ എല്‍ എസ് വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വി ടി, മുജീബ് മദനി, റഷീദലി വി പി, അബ്ദുറഹ്മാന്‍ മദനി, നിസാര്‍ ചെട്ടിപ്പടി പ്രസംഗിച്ചു.

Back to Top