25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

വൃക്ക രോഗ നിര്‍ണയ ക്യാമ്പ്

താനാളൂര്‍: ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെയും ശബാബ് സെന്ററിന്റെയും സഹകരണത്തോടെ ഐ എസ് എം താനാളൂര്‍ ശാഖ സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു. ശബാബ് സെന്റര്‍ ചെയര്‍മാന്‍ എന്‍ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ല പ്രസിഡന്റ് റാഫി കുന്നുംപുറം, ഹെല്‍പിങ് ഹാന്റ്‌സ് പ്രതിനിധി റഷീദ്, കെ എന്‍ എം താനൂര്‍ മണ്ഡലം സെക്രട്ടറി ടി അബ്ദുറസാഖ്, വാര്‍ഡ് മെമ്പര്‍ സബീല, കെ ടി ഖാലിദ്, ടി ഹംസ, എന്‍ കെ അബ്ദുല്‍മജീദ്, ടി ഹുസൈന്‍, വി പി ആബിദ് റഹ്മാന്‍, പി അബ്ദുറു, കെ ഹസന്‍, എം ചെറിയബാവ, അബ്ദുസമദ്, പി എസ് ജംഷീദ്, യു നാസിഹ്, പി ഷബിന്‍ റഷാദ്, എന്‍ കെ ആദില്‍ പ്രസംഗിച്ചു. ക്യാമ്പില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.`

Back to Top