വീണ്ടും ബിന്‍ലാദന്‍!
ബിന്‍ലാദന്‍ വീണ്ടും അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വിവരമാണ് മറ്റൊരു അന്താരാഷ്ട്രാ വാര്‍ത്ത. ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനാണ് അമേരിക്കയുടെ പുതിയ തലവേദന. തന്റെ പിതാവിന്റെ കൊലക്ക് പകരം ചോദിക്കുമെന്നും അമേരിക്കയെയും മറ്റ് പാശ്ചാത്യന്‍ രാജ്യങ്ങളെയും ശിഥിലീകരിക്കുമെന്നുമുള്ള ഹംസ ബിന്‍ ലാദന്റെ ചില വീഡിയോ ടേപ്പുകളും പുറത്ത് വന്നിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് അമേരിക്ക ഉസാമ ബിന്‍ലാദനെ വധിച്ചത്. അന്ന് ലാദന്‍ സൃഷ്ടിച്ച സൈന്യത്തിന്റെ മുന്‍നിര നേതാക്കളെയൊക്കെ അമേരിക്ക വധിച്ചിരുന്നു. എന്നാല്‍ രണ്ടാം നിര നേതാക്കള്‍ അന്ന് രക്ഷപ്പെട്ടിരുന്നെന്നും ഹംസ ബിന്‍ലാദന്റെ നേത്യത്വത്തില്‍ അവര്‍ ശക്തരായിക്കൊണ്ടിരിക്കുന്നെന്നു മാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍. പാകിസ്ഥാനിലെയോ അഫ്ഗാനിസ്ഥാനിലെയോ ഏതോ പര്‍വത ഭാഗങ്ങളിലാകാം അവര്‍ ഇപ്പോഴുള്ളതെന്നും അമേരിക്ക കരുതുന്നു. ഹംസ ബിന്‍ ലാദന്റെ ഭീഷണികളെ അമേരിക്ക വക വെച്ചിട്ടില്ലെങ്കിലും അത്തരം വാര്‍ത്തകള്‍ അവരെ അലോസരപ്പെടുത്തുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഹംസ ബിന്‍ ലാദനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നല്‍കുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. സൗദി പൗരനായിരുന്ന ഉസാമ ബിന്‍ ലാദന്റെ മകനായ ഹംസ ബിന്‍ ലാദന് തങ്ങള്‍ പൗരത്വം നല്‍കുന്നില്ലെന്നും അയാളുടെ പൌരത്വം തങ്ങള്‍ റദ്ദ് ചയ്ത് കഴിഞ്ഞുവെന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ബിന്‍ലാദന്‍ എന്ന പേര് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്.