വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന്റെ നീക്കം; പ്രക്ഷോഭത്തില്‍ മുട്ടുമടക്കി കെനിയന്‍ ഭരണകൂടം
രാജ്യത്തെ പ്രധാന വിമാനത്താവളം ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ മള്‍ട്ടി ബില്യണയര്‍ ഗൗതം അദാനിയുടെ നീക്കത്തിനെതിരെ കെനിയന്‍ വ്യോമയാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. അദാനി ഗ്രൂപ്പിന്റെ ആസൂത്രിത കരാറിനെതിരെ കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ നടത്തിയ പ്രതിഷേധം, യൂനിയന്റെ അനുമതിയോടെ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ 10 ദിവസത്തിനകം പരിശോധിക്കാന്‍ സര്‍ക്കാരും യൂനിയനും ധാരണയായി. അദാനിയുടെ കടന്നുകയറ്റം തൊഴില്‍ നഷ്ടത്തിനും അനുകൂലമല്ലാത്ത നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികള്‍ രംഗത്തെത്തിയത്. അദാനി രാജ്യം വിടണമെന്ന് മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സര്‍ക്കാറിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു.