26 Monday
January 2026
2026 January 26
1447 Chabân 7

വിദ്യാര്‍ഥികള്‍ക്കു അനുഗ്രഹമായി ഫോക്കസ് ടെക്സ്റ്റ് ബുക്ക് എക്‌സ്‌ചേഞ്ച്

ഫോക്കസ് സഊദി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ടെക്സ്റ്റ് ബുക്ക് എക്‌സ്‌ചേഞ്ച് മേള

ജിദ്ദ: ഫോക്കസ് സഊദി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ടെക്സ്റ്റ് ബുക്ക് എക്‌സ്‌ചേഞ്ച് കഴിഞ്ഞ അധ്യയന വര്‍ഷം അവസാനിച്ച് പുതിയൊരു വര്‍ഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. 2018-19 കാലയളവില്‍ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കുകള്‍ ഈ അധ്യയന വര്‍ഷം മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ശേഖരിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ട് ആഴ്ചയിലധികം നീണ്ടുനിന്ന ടെക്സ്റ്റ് ബുക്ക് എക്‌സ്‌ചേഞ്ചില്‍ ആയിരത്തോളം പാഠപുസ്തകങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു . മൂന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇന്ത്യന്‍ എംബസി സ്‌കൂള്‍, തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ വുറൂദ്, അല്‍ മവാരിധ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങി വിവിധ സ്‌കൂളുകളിലെ പാഠ പുസ്തകങ്ങള്‍ ആണ് ശേഖരിച്ചു വിതരണം ചെയ്തതത്. ഫോക്കസ് ഭാരവാഹികളായ പി റഊഫ്, സി എച്ച് അബ്ദുല്‍ ജലീല്‍, നൗഫല്‍ നേതൃതം നല്‍കി

Back to Top