1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ  ചുമത്തിയത് പിന്‍വലിക്കണം: എം എസ് എം

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലഘുലേഖ കണ്ടെത്തിയതുകൊണ്ട് മാത്രം യു എ പി എ ചുമത്താന്‍ പാടില്ല എന്ന യു എ പി എ പരിശോധനാ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ പ്രസ്താവന മുഖവിലക്കെടുക്കണം. യു എ പി എ കരിനിയമം ആണെന്നും അത് അനാവശ്യമായ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍നയം എന്നിരിക്കെ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനത്തോടുള്ള നിഷേധമാണ്. എത്രയും വേഗം കേസ് പുനപ്പരിശോധിക്കണമെന്നും യു എ പി എ പിന്‍വലിക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു. ഫാസില്‍ ആലുക്കല്‍ അധ്യക്ഷനായിരുന്നു. സഹീര്‍ വെട്ടം, റിഹാസ് പുലാമന്തോള്‍, ഇസ്ഹാഖ് കടലുണ്ടി, നദീര്‍ മൊറയൂര്‍, ലുക്മാന്‍ പോത്തുകല്ല്, ജസിന്‍ നജീബ് കണ്ണൂര്‍, ഉമര്‍ യാസിഫ് എറണാകുളം, ഷഫീക് പാലക്കാട്, ഡോ. സാബിത് പട്ടാമ്പി പ്രസംഗിച്ചു.
Back to Top