വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പിന്‍വലിക്കണം: എം എസ് എം
കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെത്തി എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലഘുലേഖ കണ്ടെത്തിയതുകൊണ്ട് മാത്രം യു എ പി എ ചുമത്താന്‍ പാടില്ല എന്ന യു എ പി എ പരിശോധനാ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ പ്രസ്താവന മുഖവിലക്കെടുക്കണം. യു എ പി എ കരിനിയമം ആണെന്നും അത് അനാവശ്യമായ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍നയം എന്നിരിക്കെ അതിനെതിരെ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനത്തോടുള്ള നിഷേധമാണ്. എത്രയും വേഗം കേസ് പുനപ്പരിശോധിക്കണമെന്നും യു എ പി എ പിന്‍വലിക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു. ഫാസില്‍ ആലുക്കല്‍ അധ്യക്ഷനായിരുന്നു. സഹീര്‍ വെട്ടം, റിഹാസ് പുലാമന്തോള്‍, ഇസ്ഹാഖ് കടലുണ്ടി, നദീര്‍ മൊറയൂര്‍, ലുക്മാന് പോത്തുകല്ല്, ജസിന് നജീബ് കണ്ണൂര്‍, ഉമര്‍ യാസിഫ് എറണാകുളം, ഷഫീക് പാലക്കാട്, ഡോ. സാബിത് പട്ടാമ്പി പ്രസംഗിച്ചു.
