വിജയികള്‍ക്ക് സമ്മാന വിതരണം
മഞ്ചേരി: കാവനൂര്‍ പഞ്ചായത്ത് വെളിച്ചം സമിതി ഏഴാംഘട്ട സിലബസ് പ്രകാരം സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം കെ സുമയ്യ, റംലാബീഗം, കെ കെ സുനീറ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് സമ്മാന വിതരണം നടത്തി. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. എം മുജീബുറഹ്്മാന്‍, കെ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു
