വാളയാര്‍ ബാലികമാര്‍ക്ക് നീതിവേണം കുരുന്നുകള്‍ ജാഗ്രതാ പദയാത്ര നടത്തി
വാളയാര്‍ ബാലികമാരുടെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട് എം എസ് എം നടത്തിയ ജാഗ്രതാ പദയാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം മങ്കടയില്‍ കെ എന്‍ എം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു.
കോഴിക്കോട്: വാളയാറില്‍ കൊല്ലപ്പെട്ട ബാലികമാരുടെ വിഷയത്തില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം എസ് എം സംസ്ഥാന തലത്തില്‍ ശാഖ കമ്മിറ്റികളുടെ കീഴില്‍ ബാലവേദി കുട്ടികളുടെ ജാഗ്രതാ പദയാത്ര നടത്തി. വ്യാപകമായ രീതിയില്‍ പുറത്ത് വരുന്ന ഇത്തരത്തിലുള്ള അക്രമങ്ങള്‍ സാക്ഷര കേരളത്തിന് അപമാനമാണെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിലൂടെ മാത്രമേ ഇത്തരം ദുഷ് പ്രവര്‍ത്തികള്‍ക്ക് അറുതി വരികയുള്ളൂവെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
സംസ്ഥന ഉദ്ഘാടനം മങ്കടയില്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. യു പി യഹ്യഖാന്‍ മുഖ്യാതിഥിയായിരുന്നു. പ്രതിഷേധ പദയാത്ര, പ്രതിഷേധ ഗാനം, പ്രതിഷേധ പ്രസംഗം എന്നിവ ബാലവേദി കുട്ടികള്‍ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, സെക്രട്ടറി നദീര്‍ മൊറയൂര്‍, സ്റ്റുഡന്റസ് വിംഗ് ഭാരവാഹി ഹിബ റഷീദ്, മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളായ ആദില്‍ നസീഫ് മങ്കട, ഫഹീം പുളിക്കല്‍, സഫ മങ്കട പ്രസംഗിച്ചു.
ആലപ്പുഴ: ബീച്ചില്‍ ‘ഞങ്ങള്‍ക്കുമിവിടെ ജീവിക്കണം’ മുദ്രാവാക്യവുമായി പ്രതിഷേധ സംഗമവും പദയാത്രയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എം ഷമീര്‍ ഫലാഹി, കെ എന്‍ എം ജില്ലാ ഉപാധ്യക്ഷന്‍ പി നസീര്‍, സൈഫുദ്ദീന് പ്രസംഗിച്ചു.

ആലപ്പുഴ ജില്ല എം എസ് എമ്മിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം
കണ്ണൂര്‍: എം എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാല്‍ടെക്സ് ജംഗ്ഷനില്‍ നടന്ന സംഗമം കെ എന്‍ എം ജില്ലാ ജോ. സെക്രട്ടറി അശ്രഫ് മമ്പറം ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, ട്രഷറര്‍ ഫവാസ് കരിയാട്, ഇസ്മയില്‍ കരിയാട്, ജസീന് നജീബ്, റാഫി പേരാമ്പ്ര പ്രസംഗിച്ചു.


വയനാട് ജില്ല എം എസ് എം ബാലവേദി പ്രവര്‍ത്തകര്‍ നടത്തിയ റാലി

