20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

വാളയാര്‍: നീതി നിഷേധത്തിനെതിരെ  എം ജി എം പ്രതിഷേധമിരമ്പി

വാളയാര്‍ നീതി നിഷേധത്തിനെതിരെ എം ജി എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന്  ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എം ജി എം സംസ്ഥാന സമിതി പ്രതിഷേധറാലി സംഘടിപ്പിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. കണ്ടംകുളം റോഡിലെ മര്‍കസുദ്ദഅ്‌വ പരിസരത്ത് നിന്നാരംഭിച്ച റാലി പാളയം, പുതിയ സ്റ്റാന്റ്, ബാങ്ക് റോഡ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. പ്രതിഷേധ സദസ്സ് എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്തു. റാഫിയ ഖാലിദ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവര്‍ത്തക പ്രൊഫ: മല്ലിക മുഖ്യ പ്രഭാഷണം നടത്തി. സി ടി ആയിശ കണ്ണൂര്‍, എം ജി എം സ്റ്റുഡന്റ് വിംഗ് സംസ്ഥാന പ്രസിഡണ്ട് അഫ്‌നിദ പുളിക്കല്‍, റുഖ്‌സാന വാഴക്കാട്, മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു. നൂറുകണക്കിന് വനിതകള്‍ റാലിയില്‍ പങ്കെടുത്തു.

Back to Top