1 Saturday
August 2026
2026 August 1
1448 Safar 16

വായനാ മുറി ഉദ്ഘാടനം ചെയ്തു 

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ മദീന ഖലീഫ ഓഫീസില്‍ ‘വായനാമുറി’, ‘കുട്ടികളുടെ വായനാമുറി’ എന്നിവ ആരംഭിച്ചു. സാഹിത്യകാരന്‍ എം ടി നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അഷ്റഫ് മടിയേരി തന്റെ പുതുതായി പുറത്തിറങ്ങിയ ‘നെയ്യരാണി പാലത്തിനപ്പുറം’ എന്ന കൃതിയെ പറ്റി സംസാരിച്ചു. മുജീബ് മദനി, ഷൈജല്‍ ബാലുശ്ശേരി പ്രസംഗിച്ചു.
Back to Top