5 Saturday
July 2025
2025 July 5
1447 Mouharrem 9

ലോകത്ത് ഏറ്റവും സുരക്ഷിതമായ നാലാമത്തെ രാജ്യം ബഹ്‌റൈന്‍

ലോകത്തെ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പവിഴദ്വീപിന്റെ സ്ഥാനം നാലാമത്. ലോക സാമ്പത്തിക ഫോറത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ഫിന്‍ലന്‍ഡ്, സിംഗപ്പൂര്‍, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ബഹ്‌റൈന് മുന്നിലുള്ളത്. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്രതലത്തില്‍ മൂന്നാം സ്ഥാനത്താണ്.
ബഹ്‌റൈനില്‍ നൂറുവര്‍ഷം പിന്നിട്ട പൊലീസ് ഡിപ്പാര്‍ട്മന്റെിന് ലോകത്ത് മികച്ച സേവനം നല്‍കുന്നതില്‍ അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കൊലപാതക കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതില്‍ ബഹ്‌റൈന് ഏഴാം സ്ഥാനവും ലഭിച്ചു. 12 വിഷയങ്ങളും നാല് ഉപസൂചികകളുമുള്‍പ്പെടെ മാനദണ്ഡമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോക സാമ്പത്തിക ഫോറം 1971 ലാണ് രൂപംകൊണ്ടത്.

Back to Top