1 Friday
May 2026
2026 May 1
1447 Dhoul-Qida 14

റൂട്ട് പ്രോഗ്രാം നടത്തി

എറണാകുളം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പള്ളുരുത്തി ശാഖാ കമ്മിറ്റി റൂട്ട് പ്രോഗ്രാം നടത്തി. വി മുഹമ്മദ് സുല്ലമി അധ്യക്ഷത വഹിച്ചു. എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ സ്വലാഹി, മുഹമ്മദ് റഫീഖ് പ്രസംഗിച്ചു. അഹ്മദ് ജാഫര്‍ ഖുര്‍ആന്‍ ഭാഷണം നടത്തി. ആഷിഖ് പള്ളുരുത്തി വേരുകള്‍ തേടി വിഷയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി അന്‍വര്‍ പദ്ധതി പ്രഖ്യാപനം നടത്തി.
എറണാകുളം: അറക്കപ്പടി, പെരുമ്പാവൂര്‍ കെ എന്‍ എം ശാഖകള്‍ സംയുക്തമായി റൂട്ട് പ്രോഗ്രാം നടത്തി. മണ്ഡലം പ്രസിഡന്റ് മീതീന്‍ പിള്ള സുല്ലമി അധ്യക്ഷനായി. കെ എ മക്കാര്‍, എം കെ ഷാക്കിര്‍ മൗലവി, എം എം ബഷീര മദനി, പി എം സലീം, ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. കെ എം സലീം പദ്ധതി പ്രഖ്യാപനം നടത്തി.

Back to Top