രാഹുല്‍ ചര്‍ച്ച നിലവാരം പുലര്‍ത്തി – ആദില്‍ അലി, കൊല്ലം
കേരളത്തില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെ മുന്‍നിര്‍ത്തി ശബാബ് അവതരിപ്പിച്ച ചര്‍ച്ച ഉന്നത നിലവാരം പുലര്‍ത്തി. ഇരുപക്ഷങ്ങള്‍ക്കും അവരവരുടെ വാദങ്ങള്‍ തുറന്നെഴുതാന്‍ ഇടം നല്‍കിയ ശബാബ് ജനാധിപത്യപരമായ ഔന്നത്യമാണ് ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ ബോധവും പ്രബുദ്ധതയുമുള്ള വായനക്കാര്‍ ആഗ്രഹിക്കുന്നത് തീര്‍പ്പുകളല്ല, ഇത്തരം സംവാദങ്ങളാണ്. തുടര്‍ന്നും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.