രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി ലോകം ചുറ്റുന്നത് അനുചിതം -കെ എന്‍ എം (മര്‍കസുദ്ദഅ്വ)
കോഴിക്കോട്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ പരിഹാര നടപടികളൊന്നും ചെയ്യാതെ പ്രധാനമന്ത്രി വിദേശപര്യടനങ്ങളില്‍ അഭിമരിക്കുന്നത് കടുത്ത അപരാധമാണെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മോദീ സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ കാരണം സ്വതന്ത്ര ഇന്ത്യ ഇേന്നവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തിക മാന്ദ്യമാണ് രാജ്യം ഇന്നനുഭവിക്കുന്നത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും പട്ടിണിയും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിട്ടും അതിന് പരിഹാരം കാണാതെ, ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് മോദീ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കശ്മീര്‍ വിഭജനവും മുത്തലാഖുമൊന്നും രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നമല്ലെന്നിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് മോദി സര്‍ക്കാര്‍. ഭരണപരാജയം മറച്ചുപിടിക്കാന്‍ വൈകാരികത കുത്തിപ്പൊക്കുന്നതിനുപകരം ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ആഗോള സാമ്പത്തിക വിദഗ്ധന്മാരായ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, രഘുറാം രാജന് തുടങ്ങിയവരുടെ സഹായം തേടണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു.
കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. രാജ്യത്തെ ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ക്ക് മുമ്പില്‍പോലും കശ്മീരിന്റെ അവസ്ഥ തുറന്നുകാണിക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ യാഥാര്‍ഥ്യം മറച്ചുവെക്കുകയാണെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് അബ്ദുല്‍അലി മദനി അധ്യക്ഷത വഹിച്ചു. അഡ്വ എം മൊയ്തീന്‍കുട്ടി, പ്രഫ. കെ പി സകരിയ്യ, അഡ്വ. പി മുഹമ്മദ് ഹനീഫ, എം അഹ് മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, പി പി ഖാലിദ്, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, എം എം ബശീര്‍ മദനി, അബ്ദുസ്സലാം പുത്തൂര്‍, സുബൈര്‍ ആലപ്പുഴ, കെ പി അബ്ദുര്‍റഹീം, കെ അബ്ദുസ്സലാം മാസ്റ്റര്‍, വി മുഹമ്മദ് സുല്ലമി, സുഹൈല്‍ സാബിര്‍, ഡോ. അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.
