5 Friday
December 2025
2025 December 5
1447 Joumada II 14

യു എസ് സമാധാനചര്‍ച്ച: താലിബാന്‍ സംഘം റഷ്യയില്‍

യു എസ്താലിബാന്‍ സമാധാന ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ചര്‍ച്ചക്കായി താലിബാന്‍ പ്രതിനിധി സംഘം റഷ്യയില്‍. റഷ്യയിലെ രാഷ്ട്രീയ നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് താലിബാന്റെ പ്രതിനിധികള്‍ തലസ്ഥാനമായ മോസ്‌കോയിലെത്തിയത്.
റഷ്യയിലെ പ്രത്യേക അഫ്ഗാന്‍ ദൂതന്‍ സമീര്‍ കാബുലോവുമായി സംഘം കൂടിക്കാഴ്ചനടത്തിയെന്ന് താലിബാന്റെ ഖത്ത ര്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. വെ ള്ളിയാഴ്ച മോസ്‌കോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യു എസും താ ലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യു എസും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഖത്തറില്‍ വെച്ച് നടന്നത്. അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാന ഉദ്ദേശം. ദോഹയില്‍ വെച്ച് 9 റൗണ്ട് ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നു. ഈ മാസം സമാധാന ഉടമ്പടി തത്വത്തില്‍ അംഗീകരിത്താന്‍ അന്തിമ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തകിടം മറിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല എന്നും കരാര്‍ മരിച്ചു എന്നും പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Back to Top