യു എന്‍ സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍
തെക്കന്‍ ലെബനനിലെ യു എന്‍ സമാധാന പാലകര്‍ക്കു നേരെയും വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം. യു എന്‍- നാറ്റോ സമാധാന ദൗത്യമായ ഡിശലേറ ചമശേീി െകിലേൃശാ എീൃരല ശി ഘലയമിീി (ഡചകഎകഘ) ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്തോനേഷ്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയാണ് ഇക്കാര്യമറിയിച്ചത്. ഇസ്രായേല്‍- ലബനാന്‍ അതിര്‍ത്തി പ്രദേശമായ നഖൂരയിലെ സേനയുടെ ആസ്ഥാനത്തുള്ള ഒരു വാച്ച് ടവറിന് നേരെ ഇസ്രായേല്‍ ടാങ്ക് വെടിവച്ചതിനെ തുടര്‍ന്നാണ് രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത്. സമാധാന സേനയ്‌ക്കെതിരായ ഏതൊരു ആക്രമണവും ‘അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്’- ഡചകഎകഘ പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സേന ‘മനപൂര്‍വ്വം’ വെടിയുതിര്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. 1978ല്‍ സ്ഥാപിതമായ സമാധാന സേന 50 രാജ്യങ്ങളില്‍ നിന്നുള്ള 10,000 സേനാംഗങ്ങള്‍ അടങ്ങുന്ന സമാധാന പരിപാലന സംഘടനയാണ്. ഇസ്രായേലിന്റെ നടപടിക്കെതിരെ യു എന്‍ അടക്കം ലോകരാഷ്ട്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്തോനേഷ്യ, ചൈന, യു എസ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, അയര്‍ലാന്റ്, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തിയത്.
അതേസമയം, ജറൂസലേമില്‍ സ്ഥിതി ചെയ്യുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സിയുടെ ആസ്ഥാനത്തിന്റെ ഭൂമി ഇസ്രായേല്‍ കണ്ടുകെട്ടി. ഇവിടെ ഇസ്രായേല്‍ 1,440 സെറ്റില്‍മെന്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റക്ക് സമീപത്തുള്ള ഭൂമി കണ്ടുകെട്ടുന്നതായി ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റി പ്രഖ്യാപിച്ചതായി ഇസ്രായേല്‍ സ്വതന്ത്ര ദിനപത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു.