15 Wednesday
July 2026
2026 July 15
1448 Mouharrem 29

യു എ ഇയില്‍ വെളിച്ചം സംഗമം

യു എ ഇ വെളിച്ചം സംഗമത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി അവാര്‍ഡ് വിതരണം നടത്തുന്നു.
അജ്മാന്‍: രണ്ടാമത് യു എ ഇ വെളിച്ചം സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ബാലവെളിച്ചം പ്രകാശനം മുജീബ് പാലക്കലും ഉപഹാര സമര്‍പ്പണം നാസര്‍ ദുബൈയും നിര്‍വഹിച്ചു. അസ്മാബി അ ന്‍വാരിയ പ്രഭാഷണം നടത്തി. സഫ്‌വാന്‍ മനാഫ്, സാബിര്‍ ഷൗക്കത്ത്, മുജീബ് പാലക്കല്‍, ഇ ഒ അബ്ദുല്‍ജമീദ്, ഉസ്മാന്‍ ഷാര്‍ജ, കെ ഇ അബൂബക്കര്‍ മൗലവി പ്രസംഗിച്ചു. മീറ്റ് ദ സ്‌കോളര്‍ സെഷനില്‍ സി പി ഉമര്‍ സുല്ലമി, നൗഷാദ് കാക്കവയല്‍, കെ ഇ അബൂബക്കര്‍ മൗലവി, ഹുസൈന്‍ ഹാദി, ശിഹാബ് സ്വലാഹി, സലാല്‍ ഫാറൂഖി പങ്കെടുത്തു. വെളിച്ചം രണ്ടാം ഘട്ട ലോഞ്ചിംഗ് സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. ഇഖ്ബാല്‍ മടക്കര, അഫ്‌സല്‍ മിഖ്ദാദ്, സയ്യിദ് ഷാഫി, ഇബ്‌റാഹിം കുട്ടി, അസൈനാര്‍ അന്‍സാരി, അബ്ദുല്ല മദനി, അബ്ദുസ്സത്താര്‍ മദനി, ഫഹീം കൊച്ചി, സുല്‍ഫിക്കര്‍ മുസ്തഫ പ്രസംഗിച്ചു. ചില്‍ഡ്രന്‍സ് ക്ലബ്ബിന് മുനീബ നജീബ്, തസ്്‌ലീമ ഉസ്മാന്‍ നേതൃത്വം നല്‍കി. സ്മാര്‍ട്ട് കിഡ് സെഷനില്‍ നാസര്‍ ഇബ്‌റാഹിം പ്രസംഗിച്ചു.
Back to Top