യാത്രയയപ്പ് നല്കി
സഹദ് കടലൂരിന് കുവൈത്ത് ഇസ്ലാഹി സെന്ററിന്റെ ഉപഹാരം ഇബ്റാഹിം കുട്ടി സലഫി കൈമാറുന്നു.
കുവൈത്ത്: 33 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സഹദ് കടലൂരിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്കി. ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയില്‍ വകുപ്പ് സെക്രട്ടറിയായും ഫൈഹ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി ചുമതലകളും വഹിച്ചിട്ടുണ്ട്. സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് ഇബ്റാഹിം കുട്ടി സലഫി സമ്മാനിച്ചു. ചെയര്മാന് വി എ മൊയ്തുണ്ണി, സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുല്‍അസീസ് സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, അബ്ദുറഹിമാന് തങ്ങള്‍, അന്‍വര്‍ സാദത്ത്, മുഹമ്മദ് റാഫി, ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, അയ്യൂബ് ഖാന് പ്രസംഗിച്ചു.
