മോദി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരായ മൗനം കടുത്ത അപരാധം: ഐ എസ് എം
ഐ എസ് എം വയനാട് ജില്ല യൂത്ത്ഗ്ലോവ് കെ എന്‍ എം ജില്ല ചെയര്മാന് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ്, അഴിമതി ഭരണത്തിനെതിരായ ഇടതുകക്ഷികളുടെ കുറ്റകരമായ മൗനം കടുത്ത അപരാധമാണെന്ന് ഐ എസ് എം വയനാട് ജില്ലാസമിതി സംഘടിപ്പിച്ച യൂത്ത് ഗ്ലോവ് അഭിപ്രായപ്പെട്ടു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇടത്- വലത് മുന്നണികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. യൂത്ത് ഗ്ലോവ് കെ എന്‍ എം ജില്ല ചെയര്മാന് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല പ്രസിഡന്റ് ബഷീര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ല ജോ. സെക്രട്ടറി അബ്ദുസ്സലീം മേപ്പാടി പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി, എം എസ് എം ജില്ല പ്രസിഡന്റ് ഇര്‍ഷാദ് മുട്ടില്‍, ജില്ല ഭാരവാഹികളായ അമീര്‍ അന്‍സാരി, മശ്ഹൂദ് മേപ്പാടി, സഹ്ല് മുട്ടില്‍, മുഫ്ലിഹ് കുട്ടമംഗലം പ്രസംഗിച്ചു.
