മുസ്‌ലിം ഐക്യം യാഥാര്‍ഥ്യമാകട്ടെ ഉമ്മര്‍ മാടശ്ശേരി
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സംഘടനകളെയും നേതാക്കളെയും പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് വിചിത്രമായ ഒരു കാഴ്ചയായിരുന്നു. പരസ്പരം വൈരാഗ്യ ബുദ്ധി യോടെയായിരുന്നു അവരുടെ പര സ്പരമുള്ള പെരുമാ റ്റങ്ങള്‍
എന്നാല്‍ നമ്മുടെ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച് പ്രസിഡന്റ് ഒപ്പ് വെച്ചതിന് ശേഷം ഇന്ത്യന്‍ മുസല്‍മാന്‍ ഏക്‌ഹേ ആയി. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. ഭിന്നിക്കരുത് എന്ന ആയത്തിന് ഒരു അപ്പൂപ്പന്‍ താടിയുടെ വില പോലും കല്പിക്കാതെ സ്വന്തം താല്പര്യത്തിനും സ്ഥാനമോഹങ്ങള്‍ക്കും പണത്തിനും വേണ്ടി ഭിന്നിച്ചതിന്റെ ഒരു ശിക്ഷ ആണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എറണാകുളം മറൈന്‍ ഡ്രൈവിൽ എങ്കിലും നമുക്ക് പരസ്പരം സംസാരിച്ചില്ലെങ്കിലും ഒരേ നിരയില്‍ കസേരയില്‍ ഇരിക്കാന്‍ സാധിച്ചതല്ലോ.
നമ്മുടെ നേതാക്കള്‍ അറിവ് നേടിയാല്‍ മാത്രം പോര. തിരിച്ചറിവ് കൂടി നേടേണ്ടതുണ്ട്. ഈ യോജിപ്പ് എല്ലാ വിഭാഗം മുസ്‌ലിം അണികളിലും ഒരു ഉന്മഷം പകര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളും ലോക മുസ്‌ലിംകളും ഒന്നാണ്. ഇതര മതസ്ഥര്‍ സഹോദരീ സഹോദരന്മാര്‍ ആണ് എന്ന തിരിച്ചറിവ് നേടണം. ഭിന്നിപ്പിന്റെ വഴികളുപേക്ഷിച്ച് യോജിപ്പിന്റെ വഴികളന്വേഷിക്കാന്‍ നാം തയ്യാറാവണം. അങ്ങനെയെങ്കില്‍ മാത്രമേ പടച്ചവന്റെ സഹായം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുള്ളൂ.