മുത്തലാഖ് ബില്‍ പാസായി
ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുത്തലാഖ് ബില്‍ പാസായതാണ് മറ്റൊരു അന്താരാഷ്ട്രാ വാര്‍ത്ത. വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. 82നെതിരേ 303 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്രതിപക്ഷം വലിയ എതിര്‍പ്പുകള്‍ ഉന്നയിച്ചെങ്കിലും ബില്‍ പാസാക്കപ്പെടുകയായിരുന്നു. മുത്തലാഖ് മതവിരുദ്ധവും മാനവികവിരുദ്ധവുമാണെന്നും അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും നിലപാടുകളുള്ള സംഘടനകളും ബില്ലിനെതിരായിരുന്നു. മുസ്‌ലിം പുരുഷന്മാര്‍ക്ക് മേല്‍ മാത്രം ക്രിമിനല്‍ കുറ്റമാകുന്ന വിവാഹമോചന നിയമത്തിന്റെ നീതിയില്ലായ്മയെ ചൂണ്ടിക്കാട്ടിയാണ് അത്തരം സംഘടനകള്‍ ബില്ലിനെതിരേ നിലപാട് സ്വീകരിച്ചത്. എല്ലാ മതവിഭാഗങ്ങളിലും വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് മേല്‍ നീതിനിഷേധങ്ങളുമുണ്ടാകുന്നുണ്ട് . ഇവയെല്ലാം ഇല്ലാതാകേണ്ടതുണ്ട്. എന്നാല്‍ മറ്റ് മതവിഭാഗക്കാര്‍ക്കില്ലാത്ത ഒരു നിയമം മുസ്‌ലിം പുരുഷന്മാര്‍ക്ക് മേല്‍ മാത്രമായി അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. മുത്തലാഖ് പോലെയുള്ള ഏര്‍പ്പാടുകള്‍ ഇപ്പോള്‍ മുസ്‌ലിം സമുദായത്തില്‍ വളരെ തുച്ഛമാണെന്നും സ്ത്രീ സംരക്ഷണം എന്ന മറയ്ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു സമുദായത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രമാണ് ഈ ബില്ലെന്നുമാണ് പ്രധാനമായ ആരോപണം. ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് അഭിപ്രായപ്പെട്ടാണ് ഭരണ പക്ഷം ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു കോണ്‍ഗ്രസ്, ത്യണമൂല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ ആവശ്യം. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി നല്‍കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ എന്ത് കൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും അവര്‍ ചോദിക്കുന്നു.