മുജാഹിദ് സംഘടനാ ശാക്തീകരണ ശിബിരം
ആമ്പല്ലൂര്‍ പഞ്ചായത്ത് കെ എന്‍ എം സംഘടനാ ശാക്തീകരണ ശിബിരം ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരമറ്റം: കെ എന്‍ എം ആമ്പല്ലൂര്‍ പഞ്ചായത്ത് സംഘടനാ ശാക്തീകരണ ശിബിരം ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സി എ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. ഖമറുസ്സമാന്, സി എ അന്‍വര്‍ ഇസ്ലാഹി , പി എ അബ്ദുസ്സലാം ഇസ്ലാഹി ക്ലാസ്സെടുത്തു. പി പി ഹസന്, എം എം ബഷീര്‍ മദനി, ജവാദ് അഹ്സന് പ്രസംഗിച്ചു.
