24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മാനവികതയുടെ സന്ദേശമാണ്  ഖുര്‍ആന്‍  മുന്നോട്ടു വെക്കുന്നത് -ഐ എസ് എം വെളിച്ചം സംഗമം

മലപ്പുറം വെസ്റ്റ് ജില്ലാ ഐ എസ് എം വെളിച്ചം സംഗമം യു പി അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: മാനവികതയുടെ സന്ദേശമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നതെന്ന് യു പി അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം പഠിതാക്കളുടെ ഏഴാമത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മനുഷ്യന്റെ സംസ്‌ക്കരണമാണ് ലക്ഷ്യമിടുന്നത്. വേദഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനം മതത്തിന്റെ പേരിലുള്ള തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വി പി മനാഫ് അധ്യക്ഷത വഹിച്ചു. കമല്‍ സി നജ്മല്‍, ശിഹാബുദ്ദീന്‍ അന്‍സാരി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, അബ്ദുല്‍കലാം ഒറ്റത്താണി, അബ്ദുദുല്ലക്കുട്ടി പൊന്നാനി,  ടി കെ എന്‍ ഹാരിസ്, റാഫി കുന്നുംപുറം, ശരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, മജീദ് കണ്ണാടന്‍, ഡോ. റജൂല്‍ ഷാനിഷ്, ഖയ്യും കുറ്റിപ്പുറം, മഹ്മൂദ് വെളിയങ്കോട്, അറഫാത്ത് മാറഞ്ചേരി പ്രസംഗിച്ചു. ഖുര്‍ആന്‍ പഠന പദ്ധതിയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Back to Top