1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മാധ്യമവിലക്ക് ഭരണകൂട ഭീകരതയുടെ ഭീബത്സ മുഖം: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം വിശ്വാസ്യത തകര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടുന്നത് ഭരണകൂട ഭീകരതയുടെ ഭീബത്സ മുഖമാണ് പ്രകടമാക്കുന്നതെന്ന് കെ എന്‍ എം (മര്‍കസുദ്ദഅവ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ ഭീകരസംഘടനകള്‍ ആസൂത്രിതമായി നടത്തിയ ദില്ലി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റിനും മീഡിയവണ്ണിനും താല്‍ക്കാലിക നിരോധമേര്‍പ്പെടുത്തുക വഴി ജനാധിപത്യത്തിന്റെ അവസാന തുരുത്തും തകര്‍ക്കപ്പെടുകാണ്. ദില്ലി കലാപത്തില്‍ പോലീസിന്റെയും സംഘ പരിവാര്‍ സംഘടനകളുടെയും പങ്ക് ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതാണെന്നരിക്കെ പോലീസിനെയും ആര്‍ എസ് എസിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ട് മലയാള ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനാനാവാദമാണ് വ്യക്തമാക്കുന്നത്. മാധ്യമദൗത്യം നിര്‍വഹിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മലയാളം ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ സഹജീവികളോട് അനുഭാവം പ്രകടിപ്പിക്കാന്‍ പോലും വിമുഖത കാണിച്ച മാധ്യമങ്ങള്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍കുട്ടി, കെ പി മുഹമ്മദ് കല്പറ്റ, കെ പി സകരിയ്യ, സി മമ്മു കോട്ടക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി അബ്ദുല്ലത്തീഫ്, കെ എല്‍ പി ഹാരിസ്, ഡോ. അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം തൃശൂര്‍, സുബൈര്‍ ആലപ്പുഴ, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, ശംസുദ്ദീന്‍ പാലക്കോട്, ബി പി എ ഗഫൂര്‍, കെ എം കുഞ്ഞമ്മദ് മദനി, ഡോ. ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, കെ പി അബ്ദുറഹ്മാന്‍, ഡോ. അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

Back to Top