7 Saturday
March 2026
2026 March 7
1447 Ramadân 18

മാധ്യമങ്ങള്‍ക്കു നേരെയുള്ള നിയന്ത്രണം  ജനാധിപത്യത്തോടുള്ള വെല്ലുവിളി  -ഐ എസ് എം മാധ്യമ ശില്പശാല

ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ട്രാന്‍സ്മിറ്റ്’ മീഡിയ ശില്പശാല കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ട്രാന്‍സ്മിറ്റ്’ സംസ്ഥാന തല മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു. തൊഴില്‍ നിഷേധത്തിന്റെയും അന്വേഷണങ്ങളുടെയും ഭീഷണിയില്‍ തളച്ചിട്ട് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ജനാധാപത്യ വിശ്വാസികളുടെ ബാധ്യതയാണ്. ദൃശ്യമാധ്യമ രംഗത്ത് കണ്ടുവരുന്ന ആശാസ്യകരമല്ലാത്ത പ്രവണതകളെ നിയന്ത്രിച്ച് മാധ്യമ നൈതികത കാത്തുസൂക്ഷിക്കുന്ന വിധം മാധ്യമ പെരുമാറ്റ ചട്ടം പരിഷ്‌ക്കരിക്കണമെന്നും ശില്പശാല ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ആകാശവാണി ന്യൂസ് റീഡര്‍ ഹക്കീം കൂട്ടായി മുഖ്യാതിഥിയായിരുന്നു. എം ഫിറോസ് ഖാന്‍, ബി പി എ ഗഫൂര്‍, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഖദീജ നര്‍ഗീസ്, അഡ്വ. മുഹമ്മദ് ഹനീഫ, പി അബ്ദുല്‍ മജീദ്, യൂനുസ് നരിക്കുനി, ജലീല്‍ വയനാട്, അഫ്താഷ് ചാലിയം, ജാബിര്‍ വാഴക്കാട്, റഫീഖ് നല്ലളം, വി പി അക്ബര്‍ സാദിഖ് എന്നിവര്‍ സംബന്ധിച്ചു.
Back to Top