മാധ്യമ പ്രവര്ത്തകയുടെകൊലപാതകം: മാള്ട്ടപ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു
മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാള്‍ട്ടയില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ രാജി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ജനുവരി 12ന് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടി തുടക്കം കുറിച്ചു. 2017ല്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ അഴിമതിവിരുദ്ധ മാധ്യമപ്രവര്‍ത്തകയായ ഡാഫനെ കറൗന ഗാലിസിയ കൊല്ലപ്പെട്ടതോടെയാണ് മാള്‍ട്ടയില്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. സംഭവത്തില്‍, മാള്‍ട്ട സര്‍ക്കാറിലെ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.2020 ജനുവരി 12ന് രാജിവെക്കുമെന്ന് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ലേബര്‍പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കും. അടുത്ത ഒരു മാസത്തിനകം പുതിയ പ്രധാനമന്ത്രിയെ ലേബര്‍ പാര്‍ട്ടി കണ്ടെത്തുമെന്നും മസ്കറ്റ് പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ വലേറ്റയില്‍ ഈയടുത്തും പ്രക്ഷോഭം നടന്നിരുന്നു.