5 Thursday
March 2026
2026 March 5
1447 Ramadân 16

മാതാപിതാക്കള്‍ മക്കള്‍ക്ക് അനുകരണീയ മാതൃകകളാകണം

കുവൈത്ത്: മാതാപിതാക്കളാണ് ആദ്യം മക്കള്‍ക്ക് അനുകരണീയ മാതൃകകളാകേണ്ടവരെന്നും കുട്ടികള്‍ വളരുന്നതോടുകൂടി സല്‍സ്വഭാവങ്ങളും പെരുമാറ്റരീതികളും മാറിമറിയാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഫര്‍വാനിയ ഏരിയ സംഘടിപ്പിച്ച ഫാമിലി സ്റ്റഡി ക്ലാസ് അഭിപ്രായപ്പെട്ടു. ഐ ഐ സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശരീഫ് അസ്ഹരി പ്രഭാഷണം നടത്തി. ഹാഷില്‍ യൂനുസ് ഖിറാഅത്ത് നടത്തി. സെന്റര്‍ ചെയര്‍മാന്‍ വി എ മൊയ്തുണ്ണി, ഏരിയ കോര്‍ഡിനേറ്റര്‍ യൂനുസ് സലീം, അബ്ദുല്‍അസീസ് സലഫി, എന്‍ജി. അബ്ദുറഹിമാന്‍ പ്രസംഗിച്ചു.

Back to Top