7 Saturday
March 2026
2026 March 7
1447 Ramadân 18

മലപ്പുറം വെസ്റ്റ് ജില്ല മദ്‌റസ സര്‍ഗോത്സവം

പരപ്പനങ്ങാടി: മലപ്പുറം വെസ്റ്റ് ജില്ല സി ഐ ഇ ആറിന്റെയും എം എസ് എമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ തിരൂരങ്ങാടി മണ്ഡലം ഓവറോള്‍ ചാമ്പ്യന്മാരായി. കോട്ടക്കല്‍, പുത്തനത്താണി മണ്ഡലങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനത്തില്‍ കെ എന്‍ എം ജില്ല പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ആബിദ് മദനി, ഷരീഫ് കോട്ടക്കല്‍, തസ്‌ലീന കുഴിപ്പുറം, മൂസക്കുട്ടി മദനി, നൗഫല്‍, അബ്ദുല്‍വഹാബ് ഇട്ടിലാക്കല്‍, ഹാരിസ് കാവുങ്ങല്‍, മുസ്‌ലിഹ്, ജലീല്‍ പരപ്പനങ്ങാടി പ്രസംഗിച്ചു.`

Back to Top